Wednesday, May 14, 2008


വീഞ്ഞ്
പാറപ്പുറങ്ങളില്‍
ശേഖരിക്കാനാകാത്ത മഴപോലെയും
തളച്ചിടാനകാത്ത കാറ്റുപോലെയും
അമ്മിഞ്ഞയും ചോരയും വിയര്‍പ്പും
കുലം കുത്തിയൊഴുകിപ്പോയി,
കലര്‍ന്നൊഴുകി തെരുവില്‍
കട്ടപിടിച്ചിരിക്കുന്നു.
വിടര്‍ന്ന കൈകളില്‍
നക്ഷത്രങ്ങള്‍ ചെക്കെറാത്തിടത്തൊളം
കണ്ണില്‍ നിലാവും
കണ്‍ഠത്തില്‍ താരാട്ടും പിറക്കാത്തിടത്തൊളം
അനാഥമായ തന്റെ നെഞ്ചിനെ തുറന്നു കാട്ടി
കാലം നിഷേധിക്കുന്ന കുട്ടി
മറുലോകം സ്ഥാപിച്ച് അവിടെ
സ്വയം അവരോധിതനാകും
ജീവിതത്തിന്റെ പുറം പൊക്കുകളിലേക്ക്
വലിച്ചെറിയപ്പെട്ടവര്‍ക്കും
തെരുവില്‍ കട്ടിപിടിച്ച ജീവിതങ്ങളെ
ഇളക്കിമറിച്ച്
ജീവിതം കണ്ടെത്തുന്നവര്‍ക്കും...



1 comment:

murmur........,,,,, said...

മിത്രമേ ഉള്ളില്‍ എവിടെയോ ഒരു നേരിപോട് എറിയുന്നുണ്ടല്ലോ?
പുരോഗമനത്തിന്റെ കാറ്റില്‍ അത് അണയാതെ ആളി കത്തിക്കുക........

തീ പിടിച്ച ആ ചിന്തകള്‍ കൈവേടിയില്ല എന്നാ വിശ്വാസത്തോടെ..................

ആതിര....